ഇരിപ്പുണ്ട് കട്ടിലിൽ
ഏങ്ങി വലിഞ്ഞൊരു രൂപം മിണ്ടാനാകാതെ
തേടുന്ന രേഖകൾ
ഉച്ചത്തിൽ ചോദിക്കുമ്പോൾ ഇടക്ക് ഇടം കാട്ടും
പലപ്പോൾ വലവും
ശ്വാസ മേൽഗതി പോലെ ചൂണ്ടും വിരൽ മേൽപ്പോട്ട്
തളരുമ്പോൾ താഴോട്ടും
പറഞ്ഞ ഇടങ്ങളൊക്കെ പരതിപ്പരാജയപ്പെട്ട നേരത്ത്
കട്ടിലിൽ കണ്ടു നിശ്ചേതനനായ് നൂറിനോടടുത്ത ദേഹം
കൈത്തണ്ടിൽ താങ്ങി
വച്ചു കൊടുത്തു
രേഖകൾ തേടി വന്ന
രാഖി കെട്ടിയ അധികാരിക്കു മുന്നിൽ
തുറിച്ചു നോക്കിയ അയാൾ കണ്ട തഴമ്പതൊന്ന് നെറ്റിയിലായിരുന്നു
ഇതിൽപ്പരം തെളിവെന്തു വേണം പുറം തള്ളാൻ.
ഇടിച്ചു നിരത്തും മുമ്പ് കണ്ടു
വീട്ടകത്തെ
കട്ടിലിനടിയിലായ്
ളളിപ്പിച്ചു വച്ചപോലൊരു
ചെമ്പുതകിട്
കൊത്തിവച്ചതെങ്കിലും
ക്ലാവ് പിടിച്ച് മാഞ്ഞു തുടങ്ങിയ വരികൾക്കിരുവശം
മൂന്നു സിംഹങ്ങളും
തണ്ടിൽ തളരുന്ന
താമര വള്ളികളും.
പച്ചകുത്തും മുമ്പ്
(Shaji Hanif)
(English Translation)
The “Lotus Plaque”
There he is, a wheezing lean figure
Sitting on the bed, unable to speak
As and when they ask loud for certain documents
He points to some place, sometimes on the left and sometimes right
As the breath rises, the index finger rises up and when tired it points down
When the officers failed to find them at all the said places
They found on the bed, a still body, close to hundred years old
The body was handed over to the officer
With a Rakhi thread wrapped on his wrist
Who came in search of the documents
When he stared on the body of the centenarian
All he saw was the prayer mark on his forehead
What evidence is needed to through him beyond the border
Just before demolishing the house
He saw a copper plate under the bed
As if it was hidden
Although the engraved letters were faded
He saw on either side of the lines
The three lions and the lotus vines
That were drooping on the stem.